മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് സമീപത്ത് നിന്ന് നാല് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Published : Oct 27, 2016, 03:58 PM ISTUpdated : Oct 05, 2018, 03:25 AM IST
മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് സമീപത്ത് നിന്ന് നാല് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Synopsis

മലബാര്‍ മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് പിന്നിലെ പറമ്പില്‍ നിന്നാണ് മൃതശരീര അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം ഒരു  മൃതദേഹ അവശിഷ്‌ടം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പിന്നീട്  സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ മൃതശരീര അവശിഷ്‌ടങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി. പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു. ബാലുശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എന്നാല്‍ പഠനാവശ്യത്തിന് ഉപയോഗിച്ച ശരീരങ്ങളുടെ അവശിഷ്‌ടമാണിതെന്നാണ്  മലബാര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. മറവ് ചെയ്ത സ്ഥലത്ത് നിന്ന് നായ, അവശിഷ്‌ടങ്ങള്‍ മാന്തി എടുത്തതാണെന്നും കോളേജ് അധികൃതര്‍  പറഞ്ഞു. അവശിഷ്‌ടങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതശരീര അവശിഷ്‌ടങ്ങള്‍ അശ്രദ്ധമായി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം