ദുബായില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയ നാല് വിദേശികള്‍ പിടിയില്‍

By Web DeskFirst Published Mar 3, 2018, 8:35 PM IST
Highlights

ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇവരെ സമീപീച്ചത്.

ദുബായ്: 91.7 കിലോ ലഹരി മരുന്നുമായി നാല് ഏഷ്യക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ജനവാസ മേഖലയില്‍ വെച്ച് രഹസ്യമായി വില്‍പ്പന നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് ആന്റി നാര്‍കോട്ടിക്സ് വിഭാഗം അസിസ്റ്റന്റ് കമാന്റര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അറിയിച്ചു.

ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇവരെ സമീപീച്ചത്. ഒരു ബാഗ് നിറയെ കാപ്റ്റഗണ്‍ ഗുളികളുമായി രണ്ട് പേരെ ആദ്യം പൊലീസ് പിടികൂടി. വേഷം മാറിയെത്തിയ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കാനായി ലഹരി മരുന്ന് സൂക്ഷിച്ചിരുന്ന മരച്ചുവട്ടിലേക്ക് പോകുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഒരു ആഢംബര ബോട്ടില്‍ നിന്ന് രണ്ട് പേരെ കൂടി പിടികൂടിയത്. സംഘത്തില്‍ നിന്ന് ആകെ 91.7 കിലോ കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യക്കാര്‍ തങ്ങളുടെ രാജ്യത്ത് നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും യുഎഇക്ക് പുറത്ത് തങ്ങുന്ന ഇവരുടെ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വില്‍പ്പന നടത്തുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.  

click me!