Latest Videos

പരീക്ഷാ സമ്മര്‍ദ്ദം; പത്താം ക്ലാസ് വിദ്യാര്‍ത്ഥി നെഞ്ചുവേദന വന്ന് മരിച്ചു

By Web DeskFirst Published Mar 3, 2018, 8:29 PM IST
Highlights
  • പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ത്ഥി മരിച്ചു

മുംബൈ: പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ത്ഥി നെഞ്ചുവേദന വന്ന് മരിച്ചു. 15 കാരന്റെ മരണത്തിന് കാരണം ഹൃദയാഘാതമാണോ എന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. മുംബൈയിലെ  ദദറിലെ ശിശുവിഹാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റുത്വിക് ഘഡ്‌സി. ഹോളി ആഘോഷത്തിന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു റുത്വിക്. 

പുലര്‍ച്ചെ 5.30 ന് എഴുന്നേല്‍ക്കാന്‍ വീട്ടുകാര്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് അമ്മയെ വിളിച്ച റുത്വിക് മിനിറ്റുകള്‍ക്കുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി എത്തുംമുമ്പ് കുട്ടി മരിച്ചിരുന്നു. 

ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായ പ്രകാരം വിദ്യാര്‍ത്ഥിയ്ക്ക് ഹൃദയാഘാതചം വന്നതാകാം മരണ കാരണം. അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കുമൊപ്പം ആദര്‍ശ് നഗറില്‍ പ്രഭാേേദാവിയിലാണ് റുത്വിക് താമസിച്ചിരുന്നത്.
 

click me!