
തവനൂര്‍: മലപ്പുറം തവനൂരിലെ സർക്കാർ വൃദ്ധസദനത്തിലെ നാല് അന്തേവാസികൾ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൃഷ്ണമോഹൻ, വേലായുധൻ, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വ്യദ്ധസദനത്തിലെ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വൃദ്ധമന്ദിരത്തിൽ മരണങ്ങൾ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തിൽ സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam