വാട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിക്കുന്നു; രോഷത്തോടെ പ്രതികരിച്ച് എംഎം മണി

By Web TeamFirst Published Aug 16, 2018, 12:07 AM IST
Highlights

വാട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രോഷത്തോടെ പ്രതികരിച്ച് എംഎം മണി

കേരളം മഹാ പ്രളയത്തിനിടയിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മന്ത്രി എംഎം മണി രംഗത്തെത്തി. വാട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിക്കുന്നുവെന്ന് കാട്ടി ഫേസ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം.

കെഎസ്ഇബി കേരളത്തിൽ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാൻ പോകുന്നു എന്ന രീതിയിൽ വാട്സാപ്പിൽ വാർത്ത പ്രചരിക്കുന്നുണ്ട്. 
ഇത് വ്യാജമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരുക്കുക.

 

click me!