കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ച നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Published : Dec 31, 2017, 10:06 AM ISTUpdated : Oct 04, 2018, 06:41 PM IST
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ച നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Synopsis

കൊച്ചി നഗരത്തിൽ നടക്കുന്ന ഡി.ജെ പാർട്ടിയിലേക്ക് ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച നാലംഗ സംഘം പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം, ആരിഫ്, സുഹൈൻ, റാന്നി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ ബി.ബി.എ വിദ്യാർത്ഥികളായിരുന്ന ഇവർ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കൊച്ചി തമ്മനത്തെ ലോഡ്ജിൽ താമസിച്ച് പല കേന്ദ്രങ്ങളിലേക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കച്ചവടത്തിനായി പോകവെയാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശമ്പളം 40,000 ആക്കുന്നത് വരെ നഴ്സുമാരു‌ടെ സമരം തു‌ടരുമെന്ന് യുഎൻഎ; സമരം മാനേജ്മെന്റുകൾക്ക് എതിരെയാക്കും
പുള്ളിപ്പുലികളെയും റിലയൻസിന് കൈമാറുന്നു! മഹാരാഷ്ട്രയിൽ 50 പുള്ളിപ്പുലികളെ 'വൻതാര'യിലേക്ക് മാറ്റാൻ സർക്കാർ