100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ഫ്രാന്‍സ്

Published : Jun 03, 2016, 03:25 AM ISTUpdated : Oct 05, 2018, 01:37 AM IST
100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ഫ്രാന്‍സ്

Synopsis

100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഫ്രാൻസിലുണ്ടായിരിക്കുന്നത്. ഫ്രാൻസിൽ അതിശക്തമായ മഴയിൽ  നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാരിസിലെ പ്രശസ്ത മ്യൂസിയം ലൂവർ അടച്ചു. രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ഇത് വരെ 10 പേരാണ് മരിച്ചത്. വെള്ളപ്പൊക്കം നേരിടാൻ പ്രാദേശിക ഭരണാധികാരികൾക്ക് ധന സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് പറഞ്ഞു. ആയിരങ്ങൾ വീടുവിട്ട് പലായനം ചെയ്യുകയാണ്. വഴിയിൽ വാഹനങ്ങളിലെത്തി വെള്ളത്തിൽ കുടുങ്ങിയവരെ സൈന്യം രക്ഷപ്പെടുത്തുന്നുണ്ട്.

പാരീസിൽ  വെള്ളം കയറിയതിനെ തുടർന്ന് ഒരു മെട്രോ ലൈൻ അടച്ചു. ഒരാഴ്ച നീണ്ട കൊടുങ്കാറ്റിനു പിന്നാലെയെത്തിയ മഴ തെരുവുകളെ വെള്ളത്തിൽ മുക്കി. സ്കൂളുകൾ അടച്ചു. ആളുകൾ കെട്ടിടങ്ങളുടെ ടെറസ്സിൽ കുടുങ്ങിയിരിക്കുകയാണ്. സീൻ അടക്കമുള്ള നദികൾ കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ജർമനിയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ആളപായമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബവേറിയ പട്ടണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്