ഫ്രാന്‍സില്‍ കലാപം പടരുന്നു; തൽക്കാലം അടിയന്തരാവസ്ഥ ഇല്ലെന്ന് സര്‍ക്കാര്‍

By Web TeamFirst Published Dec 3, 2018, 8:39 AM IST
Highlights

പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പോലീസ് വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക് പ്രകാരം 288ആയി. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേ‍ർക്കു പരുക്കേറ്റു

പാരീസ്: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന ഫ്രാൻസിൽ തൽക്കാലം അടിയന്തരാവസ്ഥ ഇല്ല.  പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ അടിന്തര സുരക്ഷാ യോഗത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ചർച്ചയായില്ലെന്ന് സൂചന , പ്രക്ഷോഭകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെയെ മക്രോൺ ചുമതലപ്പെടുത്തി.   ഇന്ധന വില വർദ്ധനക്കെതിരായ പ്രതിഷേധം വിവിധ സർക്കാർ നയങ്ങൾക്കെതിരായി മാറുകയും നൂറു കണക്കിന് പ്രതിഷേധക്കാർ തെരുവിലറങ്ങുകയും ചെയ്തിരുന്നു. മഞ്ഞ കോട്ടണിഞ്ഞ് ഒത്തുകൂടുന്ന പ്രതിഷേധക്കാർ  കെട്ടിടങ്ങൾക്ക് തീയിടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. നാനൂറോളം പേർ അറസ്റ്റിലായി.

പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പോലീസ് വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക് പ്രകാരം 288ആയി. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേ‍ർക്കു പരുക്കേറ്റു. 412 പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന സംഘർഷത്തിൽ 23 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പ്രതിഷേധ പരിപാടികൾക്കിടെ ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 100ലേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്നാഴ്ച മുൻപാണ് ഇവിടെ ഇന്ധന വിലവർധനവിനെതിരെ വൻ പ്രക്ഷോഭം ആരംഭിച്ചത്.

 ഫ്രാൻസിലെ റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർക്ക് ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ‌, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അധികൃതർ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ പരിഹാരങ്ങൾ കാണാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ്ബെഞ്ചമിൻ ഗ്രിവക്സാണ് ഞായറാഴ്ച പറ‌ഞ്ഞു. 

click me!