കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Published : Sep 18, 2018, 10:33 AM ISTUpdated : Sep 19, 2018, 09:28 AM IST
കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Synopsis

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വ്യക്തി വിരോധത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ഹര്‍ജിയില്‍ വിശദമാക്കി.

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വ്യക്തി വിരോധത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ഹര്‍ജിയില്‍ വിശദമാക്കി. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് മുന്‍പായി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിഷപ്പ്. 

ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല എന്നു പറഞ്ഞിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കെതിരായി രൂക്ഷമായ ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല