ഫ്രഞ്ച് സര്‍ക്കാര്‍ മുട്ടുമടക്കി; ഇന്ധനവിലയിലെ അധിക നികുതി ഒഴിവാക്കി

By Web TeamFirst Published Dec 6, 2018, 7:06 AM IST
Highlights

വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് വൻ പ്രതിഷേധം പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത് മുൻകൂട്ടികണ്ടാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പെയാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

പാരിസ്: പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി ഫ്രഞ്ച് സർക്കാർ. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ അധിക നികുതി അടുത്ത വർഷത്തെ ബജറ്റിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ആറു മാസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചിട്ടും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചു.

വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് വൻ പ്രതിഷേധം പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത് മുൻകൂട്ടികണ്ടാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പെയാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

click me!