
പാരീസ്: ഫ്രാൻസിൽ ഭീകരാക്രമണം നടത്താനുള്ള ഐ എസ് പദ്ധതി തകർത്തു. കഴിഞ്ഞയാഴ്ച്ച അറസ്റ്റിലായ അഞ്ച് പേരും ഐ എസ് അനുകൂലികളാണെന്ന് കണ്ടെത്തി. ഡിസംബർ ആദ്യ വാരം രാജ്യത്ത് ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്ട്രാസ്ബോർഗിൽ നിന്നും നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൊബൈൽ ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു പൊലീസ് നടപടി.
ഇവർ ഐ എസ് അനുഭാവികളാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നയാളെ മർസൈലെയിൽ നിന്നും അറസ്റ്റ് ചെയ്തത്. സിറിയയിലെ ഐ എസ് കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ ഒന്നിന് രാജ്യത്തെ പ്രസിദ്ധമായ ഡിസ്നി ലാന്റ് തീം പാർക്കും ക്രിസ്മസ് ചന്തയും ആക്രമിക്കാനായിരുന്നു പദ്ധതി.
പാരിസിലെ പൊലീസ് ആസഥാനം ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.പിടിയിലായവരിൽ നിന്നും നിരവധി ഗാഡ്ജറ്റുകളും തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.2015 നവംബറിൽ നടന്ന ഭീകരാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം അടിയന്തരാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഭീകരാക്രമണ ശ്രമങ്ങലെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam