
തൃശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് ഹർത്താൽ. വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിൽ മതിയായ തെളിവുണ്ടായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഇന്നലെ അക്രമാസക്തമായിരുന്നു.
മാര്‍ച്ചിനിടെ അനിൽ അക്കര എം എൽ എ ക്കടക്കം നിരവധി പ്രവർത്തകർക്ക് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.
വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഡി സി സി അദ്ധ്യക്ഷൻ പി എ മാധവൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam