
മുസാഫർപൂർ: മുസാഫർപുരിലെ ഷെല്‍ട്ടര്‍ ഹോമില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം 34ആയി. അഞ്ച് പെണ്‍കുട്ടകള്‍ കൂടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടയാണിത്. മുസാഫർപൂർ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ ആണ് ഇക്കാര്യം അറിയിച്ചത്.13 പെണ്‍കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് അഞ്ച് പെൺകുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
44 അഭയാർഥികളില്‍ രണ്ട് പെണ്‍കുട്ടികള്‍ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരായിരുന്നില്ല.അതിലൊരാള്‍ മാനസിക വെല്ലുവിളി നേരിടുന്ന നാല് വയസുള്ള പെൺകുട്ടിയായിരുന്നു. മറ്റൊരാള്‍ പാറ്റ്നയിലെ മോക്കാമയിലേക്ക് താമസം മാറിപ്പോയി. ഏപ്രിലില്‍ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് കൂടിയാണ് സംഭവം പുറത്തുവരുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ഒരു എൻജിഒ നടത്തുന്ന പെൺകുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കേസില്‍ മെയ് 31ന് 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.എൻജിഒയുടെ ഉടമ ബ്രിജേഷ് ഠാക്കൂർ ഉൾപ്പെടെ ഉള്ളവര്‍ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജൂലൈ 26 ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. തടവിലാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളെ തടവിലാക്കിയ മുറിയില്‍ നിന്ന് ചില മയക്കുമരുന്നുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. ജൂലായ് 26 ന് കുറ്റാരോപിതരായ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam