ഇരുപതുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിടത്തില്‍ നിന്നും വലിച്ചെറിഞ്ഞു

Published : Aug 14, 2017, 07:03 AM ISTUpdated : Oct 05, 2018, 02:26 AM IST
ഇരുപതുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിടത്തില്‍ നിന്നും വലിച്ചെറിഞ്ഞു

Synopsis

ദില്ലി: ഇരുപതുകാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്തശേഷം കെട്ടിടത്തിന്‍റെ നാലാംനിലയിൽനിന്നു താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ ബീഗംപൂരിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. യുവതി രോഹിണിയിലെ ബിഎസ്എ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവദിവസം പെണ്‍കുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അച്ഛന്‍റെ കാർ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹിത് പറഞ്ഞു. ഇതിനായി കാർ പാർക്ക് ചെയ്തിരിക്കുന്ന കെട്ടിടത്തിനടുത്തേക്ക് യുവതിയേയും കൂട്ടി രോഹിത് പോകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം
വയനാട് ടൗൺഷിപ്പ് ഒരുങ്ങി, 178 വീടുകളുടെയും കൈമാറ്റം നാളെ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ; 2 ക്ലസ്റ്ററുകളിലായി 19 വീടുകൾ നാളെ ഗുണഭോക്താക്കൾക്ക് ലഭിക്കും