കൂട്ടുകാരിയുടെ കാമുകൻ പിറന്നാൾ ദിനത്തിൽ യുവതിയെ ബലാത്സംഗം ചെയ്തു

Published : Feb 19, 2019, 11:44 PM IST
കൂട്ടുകാരിയുടെ കാമുകൻ പിറന്നാൾ ദിനത്തിൽ യുവതിയെ ബലാത്സംഗം ചെയ്തു

Synopsis

പിറന്നാൾ ആഘോഷത്തിനിടെ  കൂട്ടുകാരിയുടെ കാമുകൻ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ വാലിവിലാണ് യുവതിയെ  ബലാത്സംഗം ചെയ്തത്.

മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ  കൂട്ടുകാരിയുടെ കാമുകൻ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ വാലിവിലാണ് യുവതിയെ  ബലാത്സംഗം ചെയ്തത്. സംഭവത്തിൽ 25 വയസ്സുള്ള യുവതിക്കും ആൺ സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 27കാരിയായ യുവതിയുടെ പിറന്നാൾ. ഇതറിഞ്ഞ കൂട്ടുകാരി അവളുടെ വീട്ടിൽ പാർട്ടി സംഘടിപ്പിക്കുകയും യുവതിയെ ക്ഷണിക്കുകയുമായിരുന്നു.  പാർട്ടിയിലേക്ക് തന്റെ കാമുകനെയും 20കാരിയായ കൂട്ടുകാരി ക്ഷണിച്ചു വരുത്തി. തുടർന്ന് അവിടെയെത്തിയ യുവതിക്ക് കുടിക്കാനായി നൽകിയ ജ്യൂസിൽ ഇവർ മദ്യം കലർത്തി. ശേഷം മയക്കത്തിലായ യുവതിയെ കൂട്ടുകാരി കെട്ടിയിടുകയും തുടർന്ന് കാമുകൻ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

ഈ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന്  ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ  യുവതി പിന്നീട് വാലിവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കൂട്ടുകാരിക്കും കാമുകനെതിരെയും പൊലീസ് കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹിതയായ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന, പിന്നാലെ വിവാഹിതനായ സലൂൺ ഉടമയ്ക്ക് മർദ്ദനം
രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്