
മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. രാത്രിയോടെ മാനന്തവാടി കമ്മനയിലെ വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ നിരവധി ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തി.
ഇന്ന് രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയിൽ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടക്കും. സംസ്ഥാന മന്ത്രിസഭയെ പ്രതിനിധീകരിച്ച് ടി.സിദിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി പ്രസാദ്, വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും. മുഖ്യമന്ത്രി വി.ഡി സതീശൻ, വയനാട് എംപി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam