കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കാൻ വനിതാ ബിജെപി എംപിമാർ നീക്കം തുടങ്ങി. ഇതിനായി അവർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണും.

ന്യൂഡൽഹി: കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണാൻ വനിതാ ബി ജെ പി എംപിമാർ ഒരുങ്ങുന്നു. അക്കോയിജത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും ഈ കൂടിക്കാഴ്ച. ജെ.എൻ.യുവിൽ പ്രൊഫസറായിരിക്കെ വിദ്യാർത്ഥിനികൾ ഇദ്ദേഹത്തിനെതിരെ ലൈംഗിക പീഡന പരാതികൾ നൽകിയിരുന്നു. ഈ പരാതികളിൽ അന്വേഷണം നടത്തിയ ആഭ്യന്തര അന്വേഷണ സമിതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, തുടർന്ന് സർവ്വകലാശാല അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനിതാ ബി.ജെ.പി എം.പിമാർ സ്പീക്കറെ സമീപിച്ച് കർശന നടപടി ആവശ്യപ്പെടുന്നത്.