ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷനെ തിരിച്ചയച്ച സംഭവം; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

Published : Oct 15, 2026, 09:35 AM IST
Najeeb Kanthapuram MLA

Synopsis

ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷനെ നജീബ് കാന്തപുരം എംഎൽഎ തിരിച്ചയച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് ആണ് കേസ് എടുത്തത്

മലപ്പുറം: ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷനെ നജീബ് കാന്തപുരം എംഎൽഎ തിരിച്ചയച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് ആണ് കേസ് എടുത്തത്. ​പെരിന്തൽമണ്ണ വേങ്ങൂരിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കണ്ടാലറിയാവുന്ന നാല് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഎസ്‍യു പ്രവർത്തകയുടെ പരാതി; പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല,രാഹുൽഗാന്ധിയടക്കം നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കം
സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം, സരൾ കേരള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും