സ്വന്തം ഊന്നുവടി വൃദ്ധക്ക് നല്കി, പുതിയ വടി പിണറായി വിജയന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിച്ചോളാമെന്ന് മാര്‍ ക്രിസോസ്റ്റം

Published : Sep 07, 2016, 01:37 PM ISTUpdated : Oct 05, 2018, 03:59 AM IST
സ്വന്തം ഊന്നുവടി വൃദ്ധക്ക് നല്കി, പുതിയ വടി പിണറായി വിജയന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിച്ചോളാമെന്ന് മാര്‍ ക്രിസോസ്റ്റം

Synopsis

ഒപ്പമുള്ളവരെ ചിരിപ്പിക്കാന്‍ ഒരിക്കല്‍ പോലും മടിക്കാത്ത ഡോ.ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഈയാഴ്ച ഉന്നം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. റാന്നി വയത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണപ്പുടവയും സദ്യയും നല്‍കുന്ന 'കരുതലിന്‍ കരം' എന്ന പരിപാടിക്കിടയിലായിരുന്നു ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മാര്‍ ക്രിസോസ്റ്റത്തിന്‍റെ വാക്കുകള്‍.

പരിപാടിക്കിടെ 90 വയസ്സുള്ള കല്യാണി എന്ന വൃദ്ധസദന അന്തേവാസിക്ക്  തന്റെ ഊന്നുവടി കൊടുത്തതിന് ശേഷം പുതിയ വടി താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യില്‍ നിന്ന് വാങ്ങിച്ചോളാം എന്നായി ക്രിസോസ്റ്റം. തനിക്ക് 90 വയസായെന്ന് കല്യാണി പരാതി പറയുമ്പോള്‍ തനിക്ക് അതിനേക്കാള്‍ 9 വയസ് കൂടുതലുണ്ടെന്ന് തിരുമേനി തിരിച്ചടിച്ചു. സര്‍ക്കാര്‍ വൃദ്ധസദനമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് സംരക്ഷിക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് അന്തേവാസികളോട് ക്രിസോസ്റ്റം പറഞ്ഞു. നിങ്ങളെല്ലാവരും മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി, തന്നെയും കൂടി ഇവിടെ എടുക്കണമെന്നും നര്‍മ്മത്തില്‍ പൊതിഞ്ഞ് അദ്ദേഹം  പറയുന്ന വീഡിയോ കാണാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എണ്ണ സ്റ്റോക്ക് തീരാറായി, ഇന്ത്യയോട് സഹായം തേടി അയൽ രാജ്യങ്ങൾ, ബംഗ്ലാദേശ് ആവശ്യപ്പെട്ടത് 5000 ടൺ ഡീസൽ, നോക്കട്ടെയെന്ന് മറുപടി
ട്രംപിന് ഇറാന്റെ പ്രഹരം; ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്ക് എങ്ങനെ അഴിക്കും?