കെ.എം മാണിയേയും കെ. ബാബുവിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

Published : Sep 07, 2016, 01:09 PM ISTUpdated : Oct 05, 2018, 02:28 AM IST
കെ.എം മാണിയേയും കെ. ബാബുവിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

Synopsis

പ്രധാന തെളിവുകളും സ്കാഷിമൊഴികളും ശേഖരിച്ചശേഷം കെ.എം മാണിയേയും കെ ബാബുവിനേയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ തീരുമാനം. എഫ്.ഐ ആറിലെ എല്ലാ ആരോപണങ്ങള്‍ക്കും തെളിവുശക്തമാക്കി മുന്നോട്ട്  പോകാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. നിയമോപദേശകരടക്കമുള്ളവരുടെ സഹായത്തോടെ പ്രത്യേക ചോദ്യാവലിയും വിജിലന്‍സ് തയാറാക്കും. ഇതിനിടെ കോഴി ഇറക്കുമതിക്ക് നികുതിയിളവ്  അനുവദിച്ച കേസിലും ചില മരുന്നുകമ്പനികള്‍ക്ക് ഇളവ് അനവദിച്ച കേസിലും  വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന  അഡ്വ എം.കെ ദാമോദരനാണ് കെ.എം മാണിക്കായി ഹാജരായത്. ഹ‍‍ര്‍ജി സര്‍ക്കാരിന്റെ പ്രാരംഭവാദത്തിനായി ഈമാസം 19ലേക്ക് മാറ്റി. 

ഇതിനിടെ കെ ബാബുവിന്റെ മകള്‍ ഐശ്യര്യയുടെ പേരില്‍ കൊച്ചി പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കര്‍ വിജിലന്‍സ് പരിശോധിച്ചു. 120 പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത് തങ്ങളുടെ കുടുംബ സ്വത്താണെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. കെ ബാബുവിന്റെ പേരില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്ന വിജിലന്‍സ് എഫ്.ഐ.ആറിലെ പരാമര്‍ശത്തിനെതിരെ കോടതിയെ  സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'