തൃശ്ശൂർ പൂരം നടത്തിപ്പ്: ജനവികാരം പരി​ഗണിക്കുമെന്ന് പാറമേക്കാവ്; ജില്ല ഭരണകൂടവുമായി ആലോചിക്കും, സർക്കാർ തീരുമാനം അനുസരിക്കുമെന്നും ജി രാജേഷ്

Published : Apr 22, 2026, 08:08 AM IST
g rajesh

Synopsis

പാറമേക്കാവ് ദേവസ്വം ഇന്ന് വൈകിട്ട് ആഘോഷ കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് തിരുവമ്പാടിയുമായും കൂടിയാലോചിക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ ജനവികാരം പരി​ഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. ജില്ല ഭരണകൂടവുമായി ആലോചിക്കുമെന്ന് രാജേഷ് വ്യക്തമാക്കി. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടർ നടപടി തീരുമാനിക്കും. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ വികാരം കൂടി പരിഗണിക്കണം. ജില്ലാ ഭരണകൂടം എന്തുപറയുന്നു അക്കാര്യം അനുസരിക്കും. സർക്കാർ നിർദ്ദേശം, ജനവികാരം കണക്കിൽ എടുത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഈ ഒരു ദുരന്തം ഉണ്ടാകുന്നത്. തിരുവമ്പാടിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണ്. സർക്കാർ എന്തു പറയുന്നു അത് അനുസരിക്കുക എന്നുള്ളതാണ് ഉത്തരവാദിത്തപ്പെട്ട ആളുകൾ എന്ന നിലയിൽ തങ്ങളുടെ തീരുമാനമെന്നും ജി രാജേഷ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കട്ടെ. പാറമേക്കാവ് ദേവസ്വം ഇന്ന് വൈകിട്ട് ആഘോഷ കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് തിരുവമ്പാടിയുമായും കൂടിയാലോചിക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം; തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി
മൈ ഫ്രണ്ട്! 16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി, ഫ്രാൻസിലെ ജി 7 ഉച്ചകോടിയിൽ ഉഭയകക്ഷി ചർച്ച സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്