പരിശോധനകളൊഴിവാക്കാൻ തെരഞ്ഞെടുത്തത് ഊടുവഴികൾ, കാറിൽ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്ത്; പ്രതി പിടിയിൽ

Published : Apr 22, 2026, 07:43 AM IST
police nab man smuggling cannabis from odisha arrested

Synopsis

അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാസർകോട് ഉളിയത്തടുക്ക സ്വദേശി ഹനീഫ്(38)ആണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷ്യയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്നു. അങ്കമാലി ടി ബി ജംഗ്ഷനിൽ വച്ച് സാഹസികമായാണ് കാർ പിടികൂടിയത്. കാറിന്‍റെ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് ക‌ഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ലക്ഷങ്ങൾ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.

ഒഡീഷയിൽ പോയി അവിടെ നിന്നുള്ള ലഹരി വില്പന സംഘത്തിൽ നിന്നും കഞ്ചാവ് വാങ്ങി വരികയായിരുന്നു പ്രതി. പരിശോധനകൾ ഒഴിവാക്കാൻ ഊട് വഴികളിലൂടെയായിരുന്നു യാത്ര. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ടപകടം: 11 പേർ ചികിത്സയിൽ, 5 പേരുടെ നില ​ഗുരുതരം, ജീവൻ നഷ്ടമായത് 13 പേർക്ക്, 6 പേരുടെ ആരോ​ഗ്യനില തൃപ്തികരം
വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം,രണ്ട് യുവാക്കളുടെ നില ഇപ്പോഴും ഗുരുതരം