
കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത നിര്‍മാണം രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തര്‍ക്കങ്ങളില്ലാതെയാകും ദേശീയപാത നിര്‍മാണം. നല്ല വില നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ യോഗത്തിലാണ് തീരുമാനം. ദേശീയ പാതക്കാവശ്യമായ ഭൂമി ഏറെക്കുറെ ഏറ്റെടുത്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉള്ളിടത്ത് അത് പരിഹരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് നല്ല വില നല്‍കും - ജി സുധാകരന്‍ പറഞ്ഞു.
അടുത്ത മാസം 30ന് പൊതുമരാമത്തിലെ എന്‍ജിനിയര്‍മാരുടെ യോഗം ചേരും. ഈ യോഗത്തിലേക്ക് ഇ.ശ്രീധരനേയും ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam