
ആലപ്പുഴ: ശബരിമല യുവതീപ്രവേശ വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. യുവതികൾ ദർശനം നടത്തിയാൽ നട അടച്ചിടുമെന്ന ഭീഷണിയാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഹർത്താലിന് കട അടച്ചിടുമെന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടക്കുമെന്ന് ഭീഷണി മുഴക്കിയത്. കേരളം ഇത് ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് ജി സുധാകരന്‍ പറഞ്ഞു.
ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയിൽ പോകുന്നവരുടെ ചരിത്രം പരിശോധിക്കേണ്ട ആവശ്യമില്ല. നടപ്പന്തൽ വരെ എത്തിയ യുവതികൾ ദർശനം നടത്താതെ മടങ്ങിപ്പോരേണ്ടി വന്നത് നിരാശജനകമാണെന്നും ജി.സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam