കൊല്ലം ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടം; ജി സുധാകരന്‍

Published : Jun 30, 2019, 11:19 AM IST
കൊല്ലം ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടം; ജി സുധാകരന്‍

Synopsis

ബൈപ്പാസിന്‍റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കി. ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന്‍റെ സ്വാഗതം പ്രസംഗം നടത്തുകയായിരുന്നു മന്ത്രി ജ സുധാകരന്‍

കൊല്ലം: ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ബൈപ്പാസിന്‍റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കി. ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന്‍റെ സ്വാഗതം പ്രസംഗം നടത്തുകയായിരുന്നു മന്ത്രി ജ സുധാകരന്‍.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്.  2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും.  കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്