സാമ്പത്തിക സംവരണം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് ജി സുകുമാരൻ നായർ

Published : Jan 13, 2019, 01:35 PM IST
സാമ്പത്തിക സംവരണം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് ജി സുകുമാരൻ നായർ

Synopsis

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള രാഷ്ട്രീയ സാഹചര്യവും എൻ എസ് എസ് നിലപാടും പ്രതീക്ഷയോടെയാണ് ബിജെപി സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങൾ വിലയിരുത്തുന്നത്. 

പെരുന്ന: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ നന്ദി അറിയിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമ്പത്തിക സംവരണമെന്ന എൻഎസ്എസ്സിന്റെ കാലങ്ങളായുള്ള ആവശ്യം നടപ്പാക്കിയതിനാണ് നന്ദി. 

2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ മുതൽ എൻ എസ് എസ് നിവേദനത്തിലൂടെ സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടപ്പിലാക്കിയതിന് നന്ദി അറിയിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള രാഷ്ട്രീയ സാഹചര്യവും എൻ എസ് എസ് നിലപാടും പ്രതീക്ഷയോടെയാണ് ബിജെപി സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങൾ വിലയിരുത്തുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം