ജി 20 ഉച്ചോടിയ്ക്കിടെ ഷി ജിൻപിംഗ്-മോദി കൂടിക്കാഴ്ച

By Web DeskFirst Published Sep 4, 2016, 11:58 AM IST
Highlights

ബീജിംഗ്: പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ചൈനയോട് ഇന്ത്യ. ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനോടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച.

ആണവ വിതരണ സംഘത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തടസ്സം നിൽക്കുന്ന ചൈനയെ അനുനയിപ്പിക്കാനാണ് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രമിച്ചത്. ഇരു രാജ്യങ്ങളുടേയും ആഗ്രഹങ്ങളെ പരസ്‌പരം മാനിച്ച് മുന്നോട്ട് പോകണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുനാണ് ചൈന ആഗ്രഹിക്കുന്നതെന്നായിരുന്നു ഷി ജിൻപിംഗിന്‍റെ മറുപടി.

പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെകുറിച്ചുള്ള ആശങ്ക ഇന്ത്യ ചൈനയെ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയേയും മോദി കണ്ടു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഫോട്ടോസെഷന് ശേഷമായിരുന്നു നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ചർച്ചകൾക്കുപരിയായി നടപടികളാണ് വേണ്ടതെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

 

click me!