
കോഴിക്കോട്: ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഗെയിൽ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എം.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. സംസഥാന സർക്കാർ ഗെയിൽ വിരുദ്ധ സമരസമിതിയുമായി ചർച്ചയക്ക് തയ്യാറായ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. രാവിലെ പതിനൊന്ന് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം അതേ സമയം പൈപ്പിടൽ ജോലികൾ നിർത്തിവെക്കാതെ ചർച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി
വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് സംസഥാന സർക്കാരുമായി ചർച്ച . സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നൽകാൻ തയ്യാറായ സാഹചര്യത്തിൽ പണി നിർത്തിവേക്കണ്ടന്ന നിലപാടിലാണ് നിലപാടിലാണ് ഗെയിൽ അധികൃതർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam