ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്.
ബെംഗളൂരു: ബി.കെ. ഹരിപ്രസാദ് കർണാടക കോൺഗ്രസ് അധ്യക്ഷൻ. പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ. ശിവകുമാറിന് പകരക്കാരൻ ആയാണ് നിയമനം. ഡി.കെ. ശിവകുമാറിന് പകരക്കാരനായാണ് ബി കെ ഹരിപ്രസാദിനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത്. കർണാടക മുഖ്യമന്ത്രിയായി ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്.
സ്ഥാനമൊഴിയുന്ന പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ സംഭാവനകളെ പാർട്ടി വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ഹരിപ്രസാദ് നിരവധി സംസ്ഥാനങ്ങളിൽ സംഘടനാ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹം ഹരിയാനയുടെ പാർട്ടിയുടെ ചുമതലയുള്ളയാളാണ്. ഉടൻ തന്നെ ആ ചുമതലയേൽക്കും.
