പ്രതിഷേധം: ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ  സ്ഥാപിച്ച് മൂന്നുമാസത്തിനകം നീക്കം ചെയ്യുന്നു.

By Web DeskFirst Published Oct 7, 2016, 4:33 PM IST
Highlights

സെപ്തംബറില്‍ ഇതിനെതിരെ അധ്യാപകരുടെ മുന്‍കൈയില്‍ പ്രക്ഷോഭം ആരംഭിച്ചു. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന സമയത്ത് കറുത്തവര്‍ഗക്കാരോട് വംശീയപൂര്‍വ്വമാണ് പെരുമാറിയതെന്നാണ് പ്രധാന ആരോപണം. ഇതോടൊപ്പം, മനുഷ്യരെ പല തട്ടുകളിലാക്കി വിഭജിച്ച് ചൂഷണം ചെയ്യുന്ന ജാതി വ്യവസ്ഥയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു ഗാന്ധിയെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. 

 

#PresidentMukherjee unveiled a statue of Mahatma Gandhi in the campus of University of Ghana yesterday pic.twitter.com/Y6X0kZcgF2

— President of India (@RashtrapatiBhvn) June 14, 2016

ഗാന്ധി വംശീയ വാദിയാണെന്നും ആഫ്രിക്കന്‍ നായകര്‍ക്കാണ് മുന്‍ തൂക്കം നല്‍കേണ്ടത് എന്നും ആവശ്യപ്പെട്ട് ഒപ്പു ശേഖരണവും നടന്നു. യൂറോഷ്യന്‍ സൂപ്പര്‍ ശക്തികളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ നമ്മുടെ അന്തസ്സിനു വേണ്ടി നില്‍ക്കുകയാണ് വേണ്ടതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. ആയിരത്തിലേറ പേര്‍ ഈ പരാതിയില്‍ ഒപ്പു വെച്ചിട്ടുണ്ട്.

പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാമ്പസിലെ ഗാന്ധി പ്രതിമ നീക്കം ചെയ്യുമെന്ന വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിമ മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കും.  മാനവികതാ വാദി ആയിരുന്നുവെങ്കിലും ഗാന്ധിജിക്ക് അദ്ദേഹത്തിന്‍േറതായ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാവാമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
 

click me!