
തിരുവനന്തപുരം: സർക്കാരിന്‍റെ പണം പാഴാക്കാനായി ദുരന്തനിവാരണ അതോറിറ്റിയെന്ന സംവിധാനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാർ. പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് ഒരു ഇടപെടലും നടത്താൻ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിലടക്കം മുന്നിട്ട് നിന്നത് പൊലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരുമാണ്. അതിൽ പല ഉദ്യോഗസ്ഥരും പ്രശംസനീയമായി തന്നെ പ്രവർത്തിച്ചു. പക്ഷെ ഇവിടെ ദുരന്ത നിവാരണ അതോറിറ്റി പരമാജയമായിരുന്നു.
രാവിലെ വന്ന് അഞ്ച് മണിക്ക് ഓഫീസിൽ നിന്ന് പോകുന്ന സംവിധാനമാണ് ഇത്. ഇങ്ങനെയുള്ള സംവിധാനം കൊണ്ട് സംസ്ഥാനത്തിന് ഗുണമില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം മുടക്കി ഫയർഫോഴ്സിന് രക്ഷാപ്രവർത്തന ഉപകരണങ്ങൾ വാങ്ങി നൽകാൻ പോലും അതോറിറ്റി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കായലുകളും നദികളും ഉള്ള പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും ഫയർ സ്റ്റേഷനുകൾക്കും കരുത്തേറിയ എന്‍ഞ്ചിനുള്ള ഡിങ്കി ബോട്ടുകൾ വാങ്ങി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam