പ്രളയം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം മാണി

Published : Aug 30, 2018, 11:33 AM ISTUpdated : Sep 10, 2018, 04:14 AM IST
പ്രളയം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം മാണി

Synopsis

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി പറഞ്ഞു.  കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍‌ തുറന്നതെന്നും മാണി സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി പറഞ്ഞു. കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍‌ തുറന്നതെന്നും മാണി സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വലിയ നഷ്ടം വരുത്തിവെച്ച പ്രളയമായിരുന്നു നമ്മുടെ സംസ്ഥാനം അഭിമുഖീകരിച്ചത്. എന്നാല്‍ ആശ്വാസമായത് സേനാവിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും  ജനകീയരക്ഷാപ്രവര്‍ത്തനമാണ്. കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കോര്‍ത്തു. പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് കാര്‍ഷിക മേഘലയ്ക്കുണ്ടായത്. അതിനാല്‍ കൃഷിനാശം സംഭവിച്ച എല്ലാ കര്‍ഷകര്‍ക്കും പൂര്‍‌ണമായ നഷ്ടപരിഹാരം കൊടുക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. കൃഷിയില്‍ നിന്നും വരുമാനം കിട്ടുന്നതുവരെ കര്‍ഷകര്‍ക്ക്  ഉപജീവന ആനുകൂല്യം നല്‍കണമെന്ന് മാണി ആവശ്യപ്പെട്ടു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടത് പ്രളയത്തിന്‍റെ ആഘാതം കൂട്ടി. സര്‍ക്കാര്‍‌ മുന്‍കരുതല്‍ എടുക്കണമായിരുന്നു. പല ഘട്ടങ്ങളായി ഷട്ടറുകള്‍ തുറക്കണമായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ 13 ഷട്ടറുകളും തുറന്നതാണ് ഇടുക്കിയിലേക്ക് വെള്ളം ഒഴികാന്‍ കാരണമായത്. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍‌ തുറന്നതെന്നും മാണി സഭയില്‍ ചോദിച്ചു.

സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് മാണി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് പകരം ഇതിനായി പ്രത്യേക അക്കൗഡ് തുടങ്ങണമെന്നും കെ. എം മാണി സഭയില്‍ പറഞ്ഞു.  


 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം