പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; കൂടുതൽ പേർക്കെതിരെ കേസെടുക്കും

Published : Dec 04, 2018, 06:23 PM IST
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; കൂടുതൽ പേർക്കെതിരെ കേസെടുക്കും

Synopsis

ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വർഷങ്ങളായി പെൺകുട്ടിയെ ചൂഷണം ചെയ്തത്. ഇവർ വഴി കൂടുതൽ പേരെത്തി. നിലവിൽ പറശിനിക്കടവിൽ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.  പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്.

കണ്ണൂർ: പറശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പേർക്കെതിരെ പോക്സോ കേസെടുക്കും.  കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഫോൺ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു.  വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തളിപ്പറമ്പ് ഡി വൈ എ സ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വർഷങ്ങളായി പെൺകുട്ടിയെ ചൂഷണം ചെയ്തത്. ഇവർ വഴി കൂടുതൽ പേരെത്തി. നിലവിൽ പറശിനിക്കടവിൽ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.  പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഫോൺ രേഖകൾ പരിശോധിച്ചതോടെ തെളിവും ലഭിച്ചു. അറസ്റ്റ് ഉടനെയുണ്ടാകും.

പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെൺകുട്ടിയെ ചൂഷണം ചെയ്തവർ പിന്നീട് കൂടുതൽ ആളുകളെ എത്തിച്ചതായും കൈമാറാൻ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതോടെ നടപടി ശക്തമാക്കും. എട്ടാം ക്ലാസ് മുതൽ പെൺകുട്ടി ചൂഷണത്തിനിരയായി. കണ്ണൂർ ജില്ലയിലുള്ളവരാണ് പ്രതികൾ. പ്രതികൾക്കായി ഇടപെടാൻ ശ്രമിച്ച രാഷ്ട്രീയ സ്വാധീനമുള്ളവർക്കെതിരെയും കേസെടുക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം