
തിരുവനന്തപുരം; ലൈംഗിക അതിക്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചു മാറ്റിയ ഗംഗേശാനന്ദയുടെ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. തിരികെ തുന്നിചേര്‍ക്കാനായെങ്കിലും അതു ഫലപ്രദമാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുറിച്ചു മാറ്റി അരമണിക്കൂറിന് ശേഷമാണ് ഇയാളെയും അറ്റുപോയ ഭാഗത്തേയും ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ രക്തം പൂര്‍ണ്ണമായും വാര്‍ന്നു പോവുകയും ഞരമ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നു.
ഇന്നലെയാണ് തുന്നിച്ചേര്‍ത്ത ഭാഗം ഇനി പ്രവര്‍ത്തനക്ഷമമാകില്ലെന്ന് കണ്ടെത്തിയത്. പഴുപ്പോ മറ്റോ ഉണ്ടായാല്‍ തുന്നിച്ചേര്‍ത്തത് മാറ്റേണ്ടി വരും. ഇത് ഭാവിയില്‍ മോശമായി ബാധിക്കും. ലൈംഗിക ഛോദന ഉണ്ടാകുമ്പോള്‍ വൃഷണം മാത്രം തുരുന്നത് ശരീരത്തിന് ദോഷമാകും. അതിനാല്‍ ഗംഗേശാനന്ദയുടെ സമ്മതത്തോടെ അതും നീക്കം ചെയ്യേണ്ടി വരും.
റിമാന്‍ഡ് ഉത്തരവുള്ള ഇയാളെ മെഡിക്കല്‍ കോളേജില്‍ പോലീസ് സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 3വരെയാണ് റിമാന്‍ഡ്. ഇതിനുള്ളില്‍ ആരോഗ്യം മെച്ചപ്പെട്ടാല്‍ ജയിലിലേയ്ക്ക് മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam