
അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. വനത്തിനുള്ളിൽ കൃഷി ചെയ്ത രണ്ടേക്കറോളം കഞ്ചാവ്തോട്ടമാണ് എക്സൈസ് അധികൃതർ കണ്ടെത്തി നശിപ്പിച്ചത്.
അട്ടപ്പാടി പാടവയലിന് സമീപം ചെന്തമലയിലാണ് രണ്ടേക്കറോളം കഞ്ചാവ് തോട്ടം എക്സൈസ് അധികൃതർ കണ്ടെത്തി നശിപ്പിച്ചത്. രണ്ടു പ്ലോട്ടുകളിലായി 1064 ചെടികളാണുണ്ടായിരുന്നത്. ഇതിൽ അറുന്നൂറോളം ചെടികൾ വെട്ടാൻ പാകത്തിൽ മൂപ്പെത്തിയിരുന്നു. പൂർണ്ണമായും വനഭൂമിയിലാണ് തോട്ടം. ഇതിന് മുൻപും ഇവിടെ കൃഷി ഉണ്ടായിരുന്നതായും രണ്ടാമത്തെ വിളവാണ് ഇപ്പോൾ നടന്നിരുന്നതെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ വി. രാജാസിംഗ് പറഞ്ഞു.
നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടികളാണിത്. ഒരു കോടിയോളം രൂപ വിലമതിയ്ക്കും. അടുത്ത കാലത്ത് അട്ടപ്പാടിയിൽ നടന്ന വലിയ റെയ്ഡാണിത്. എന്നാൽ ആരുടെ തോട്ടമാണ് എന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സംഘം വ്യക്തമാക്കി.
വനമേഖലയിൽ ഇനിയും കഞ്ചാവ് തോട്ടങ്ങൾ ഉള്ളതായാണ് സൂചന. അതുകൊണ്ടു തന്നെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വനിതാ excise ജീവനക്കാരി അടക്കം പത്തിലേറെ വരുന്ന സംഘമാണ് ഒരു ദിവസം നീണ്ട കഞ്ചാവ് റെയ്ഡ് ന് നേതൃത്വം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam