മൂന്ന് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു

Published : Apr 12, 2016, 05:55 PM ISTUpdated : Oct 04, 2018, 07:07 PM IST
മൂന്ന് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു

Synopsis

തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന മൂന്ന് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവുമായെത്തിയ കുമാറെന്നയാളെ നെടുമങ്ങാടിനുസമീപം വെച്ച് പോലീസ്  അറസ്റ്റു ചെയ്തു.വലിയവിള മുന്നൂര്‍കോണത്തുവെച്ച് അമിതവേഗത്തില്‍ വരികയായിരുന്ന വാഹനം പോലീസിനെ കണ്ട് നിര്‍ത്താതെ പോയി. 

പോലീസ് വാഹനത്തെ പിന്തുടര്‍ന്ന്  കസ്റ്റഡിയിലെടുക്കുകയും കുമാറിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. ചാക്കിനുള്ളില്‍ രണ്ട് കവറുകളിലായി  ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നെടുമങ്ങാട്, പാലോട് മേഖലകളില്‍ വില്പന നടത്താനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന്, കുമാര്‍ പോലീസിന് മൊഴി നല്‍കി.
ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് നെടുമങ്ങാട്‌നിന്നും പോലീസ് കഞ്ചാവ് വേട്ട നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒന്നല്ല, ഇറാന്‍റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക
അമിത വേ​ഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും