
കുറ്റിപ്പുറം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ച് നിയത്രണം തെറ്റിയ ടാങ്കര്‍ റോഡിനു താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നും വിദഗ്ദര്‍ എത്തി ഇന്ധനച്ചോര്‍ച്ച ഇല്ലെന്നു ഉറപ്പു വരുത്തി. എന്നാല്‍ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയില്‍ ഒരു വാഹനവും കടത്തിവിടുന്നില്ല. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. മറ്റൊരു ടാങ്കര്‍ എത്തിച്ച ശേഷം മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം അതിലേക്ക് മാറ്റണം. .കുറ്റിപ്പുറത്ത് നിന്നും തിരുനാവായ-പുത്തനത്താണി വഴി ആണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam