ഒരു രാത്രിക്ക് വിലയിട്ട ഞരമ്പുരോഗിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗായത്രി അരുൺ

By Web TeamFirst Published Dec 12, 2018, 10:22 AM IST
Highlights

എല്ലാ ദിവസവും വേണമെങ്കിൽ ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വെച്ച് തരാമെന്നും ഇക്കാര്യം രണ്ട് പേർക്കുള്ളിലും രഹസ്യമായിരിക്കുമെന്നും ഇയാൾ വാഗ്ദാനം നൽകിരുന്നു. 

തിരുവനന്തപുരം: അശ്ലീല സന്ദേശമയച്ച ഞരമ്പു രോഗിക്ക് ചുട്ട മറുപടിയുമായി സീരിയല്‍താരം ഗായത്രി അരുൺ. അശ്ലീല സന്ദേശം അയച്ച ആളുടെ പ്രൊഫൈലിന്റെ ലിങ്കുള്‍പ്പടെ സ്‌ക്രീന്‍ഷോട്ടെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഗായത്രി പ്രതികരിച്ചത്. 

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. എല്ലാ ദിവസവും വേണമെങ്കിൽ ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വെച്ച് തരാമെന്നും ഇക്കാര്യം രണ്ട് പേർക്കുമിടയിൽ രഹസ്യമായിരിക്കുമെന്നും ഇയാൾ വാഗ്ദാനം നൽകിരുന്നു. ഈ സന്ദേശം സ്ക്രീൻഷോട്ടെടുത്ത് പങ്ക് വെച്ചതോടൊപ്പം തന്റെ പ്രാർത്ഥനയിൽ താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നും ഗായത്രി കുറിച്ചിട്ടുണ്ട്. 

സന്ദേശം പങ്കുവെച്ചതിന് ശേഷം നിരവധി പേരാണ് ഗായത്രിക്ക് പിന്തുണയുമായി രംഗത്തെത്തിരിക്കുന്നത്. സംഗതി വഷളായതിനെത്തുടർന്ന് സന്ദേശമയച്ച ആളുടെ അക്കൗണ്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഗായത്രിക്കു പുറമേ നിരവധി നടികൾ സൈബർ അക്രമണത്തിന് ഇരയാകുകയും ഇത്തരക്കാരുടെ വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

click me!