ലൈംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീയുടെ പരാതി കിട്ടിയിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍

WEB DESK |  
Published : Jul 18, 2018, 07:47 PM ISTUpdated : Oct 02, 2018, 04:22 AM IST
ലൈംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീയുടെ പരാതി കിട്ടിയിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍

Synopsis

മഠത്തിലെ കാര്യങ്ങളാണ് കന്യാസ്ത്രീയുടെ പരാതിയിലുള്ളത്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദിനാളിന്‍റെ മൊഴിയെടുത്തു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ കർദ്ദിനാൾ ജോർ‍ജ്ജ് ആലഞ്ചേരിക്ക് നൽകിയ പരാതി പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. 

എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി കിട്ടിയിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെട്ടില്ല. അവരുടെ മേലധികാരികളെ അറിയിക്കാൻ ഉപദേശിച്ചു. മഠത്തിലെ കാര്യങ്ങളാണ് കന്യാസ്ത്രീയുടെ പരാതിയിലുള്ളത്. അതീവ രഹസ്യസ്വഭാവമുള്ളതെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. അതിനാലാണ് മറ്റാരോടും പറയാതിരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു