ഭൂമി ഇടപാട്: ഖേദ പ്രകടനവുമായി കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

Published : Jan 08, 2018, 08:43 PM ISTUpdated : Oct 04, 2018, 07:54 PM IST
ഭൂമി ഇടപാട്: ഖേദ പ്രകടനവുമായി കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

Synopsis

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിവില്‍പന സംബന്ധിച്ച വിവാദത്തില്‍ സഭക്കുണ്ടായ നാണക്കേടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചരി ഖേദം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തിലാണ് ഖേദപ്രകടനം. വിഷയം സിനഡില്‍ ചര്‍ച്ചചെയ്തില്ല. വ്യാഴാഴ്ചത്തെ സിറോ അവറില്‍  പരിഗണിക്കും. വിവാദം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും സിനഡില്‍ വിശദീകരണം. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷയില്‍ സഭയിലെ 62 മെത്രാന്‍മാര്‍ പങ്കെടുക്കുന്ന സിനഡ് യോഗമാണ് തുടങ്ങിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി കത്ത് നല്‍കിയിട്ടുണ്ട്. ആറുദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തിനിടെ കര്‍ദിനാള്‍ തന്നെ മെത്രാന്‍മാര്‍ക്കുമുന്നില്‍ ഭൂമിയിടപാട് സംബന്ധിച്ച തന്റെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ടെങ്കിലും മറ്റു രൂപതകളിലെ മെത്രാന്‍മാര്‍ കര്‍ദിനാളിനെതിരെ വിമര്‍ശനം ഉന്നയിക്കില്ലെന്നാണ് കരുതുന്നത്. 

അതിരൂപതയിലെ വൈദികരടക്കമുളളവരുമായി സമവായത്തിനുളള സാധ്യതയും സിനഡ് പരിശോധിക്കും. ഇതിനിടെ അതിരൂപതാ മുഖപത്രമായ സത്യദീപത്തില്‍ ഭൂമിയിടപടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ക്രമേക്കേട് സംബന്ധിച്ച വാര്‍ത്തകളും വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. വത്തിക്കാനിലെ സാഹചര്യത്തെ സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഇതിനിടെ ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് നിലപാടെടുത്താണ് വിശ്വാസികളുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണമായി കര്‍ദിനാളിനെ പിന്തുണക്കുന്ന റിപ്പോര്‍ട്ടും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിരൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ഉറപ്പിലാണ് മൂന്നാറിലും കോതമംഗലത്തും ഭൂമി വാങ്ങാന്‍ കര്‍ദിനാള്‍ സമ്മതിച്ചതെന്നും ഇപ്പോഴത്തെ മാധ്യമ വിചാരണയില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഭാര്യ സരിതയുടെയും മൊഴിയെടുത്തു
എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ