തീവ്രവാദികളെ നേരിടുന്നത് പോലെ ജനങ്ങളെ നേരിടരുത്: ഗുലാംനബി ആസാദ്

Published : Jul 18, 2016, 03:38 PM ISTUpdated : Oct 04, 2018, 11:25 PM IST
തീവ്രവാദികളെ നേരിടുന്നത് പോലെ ജനങ്ങളെ നേരിടരുത്: ഗുലാംനബി ആസാദ്

Synopsis

ന്യൂഡൽഹി: കശ്മീരിൽ തീവ്രവാദികളെ നേരിടുന്നത് പോലെ ജനങ്ങളെ നേരിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ്​ ഗൺ ഉപയോഗിക്കരുതെന്നും ഗുലാംനബി ആസാദ്​ രാജ്യസഭയിൽ പറഞ്ഞു. തീവ്രവാദികളെ നേരിടുന്ന രീതിയിലാണ്​ കശ്​മീരിലെ സാധാരണക്കാരായ ജനങ്ങളെ സൈന്യം കൈകാര്യം ചെയ്യുന്നത്.  തീവ്രവാദം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടിക്ക്​ കോണ്‍ഗ്രസ് പിന്തുണയുണ്ട്​. എന്നാൽ ജനങ്ങളെ ശത്രുസൈന്യത്തെപ്പോലെ നേരിടുന്നതിനെ പിന്തുണക്കുന്നി​ല്ല. കശ്​മീരിൽ നിലവിലെ സ്ഥിതി തൊണ്ണൂറുകളിലേതിനേക്കാൾ ഗുരുതരമാണ്​.

തെക്കൻ കശ്​മീരിലെ നാല്​ ജില്ലകളിൽ മാത്രം വൻതോതിൽ നാശനഷ്​ടമുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്തു ദിവസം കളഴിഞ്ഞും സംഘർഷാവസ്ഥ നിലനിൽക്കുന്നത്​ ജനങ്ങളുടെ മനസിൽ ആഴത്തിൽ മുറിവേറ്റതി​ന്‍റെ സൂചനയാണ്.  ബിജെപി കേന്ദ്ര സർക്കാറി​നെ കശ്​മീരിലെ ജനങ്ങൾ  അവിശ്വസിക്കുന്നുവെന്നും കോൺഗ്രസ്​ കേന്ദ്രം ഭരിച്ച കാലത്ത്  കശ്​മീരിലെ ​ജനങ്ങൾക്ക്​ സർക്കാരില്‍ വിശ്വാസമുണ്ടായിരുന്നെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

അതേസമയം കശ്​മീരിൽ സംഘർഷം തുടരുകയാണെന്നും വിഘടനവാദികളും  രാജ്യവും തമ്മിലുള്ള യുദ്ധമാണ്​ നടക്കുന്നതെന്നും അരുൺ ജെയ്​റ്റ്​ലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'