വിമാനം തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ടത് മൂന്നു വയസുകാരി

Published : Nov 15, 2017, 08:36 PM ISTUpdated : Oct 05, 2018, 03:05 AM IST
വിമാനം തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ടത് മൂന്നു വയസുകാരി

Synopsis

മോസ്‌കോ: കിഴക്കന്‍ റഷ്യയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തില്‍ നിന്ന് 3 വയസുകാരി രക്ഷപ്പെട്ടു. നെല്‍ക്കാന്‍ ഗ്രാമത്തിലെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാദേശിക കമ്പനിയായ ഖബറോവ്‌സ്‌ക് എയര്‍ലൈനിന്റെ എല്‍410 വിമാനമാണ് തകര്‍ന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാരും രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 3 വയസുകാരിയ്ക്ക് ഗുരുതരമായ പരുക്കുകള്‍ ഇല്ലെന്നും, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

റഷ്യന്‍ ടെലിവിഷന്‍ മാധ്യമങ്ങളാണ് തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥ അഥവാ സാങ്കേതിക തകരാറുകള്‍ എന്നിവയാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യെലഹങ്കയിൽ കൈയേറിയത് ബം​ദേശികളും മലയാളികളും, വീട് നൽകുന്നത് കേരളത്തിന്റെ ​ഗൂഢാലോചന'; പുനരധിവാസത്തെ എതിർത്ത് ബിജെപി
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം