പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ക്രൂര പീ‍ഡനം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

By Web TeamFirst Published Dec 9, 2018, 11:50 PM IST
Highlights

ആണ്‍സുഹൃത്തിനൊപ്പം പാലക്കാട് മീങ്കര ഡാം കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. 

പാലക്കാട്: മീങ്കര ഡാമിലെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മർദ്ദിച്ച് അവശയാക്കി ബലാത്സംഗംചെയ്ത പ്രതി അറസ്റ്റിലായി. തമിഴനാട് സ്വദേശി ശരവണനാണ് പിടിയിലായത്. തോട്ടം തൊഴിലാളിയായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. 

ആണ്‍സുഹൃത്തിനൊപ്പം പാലക്കാട് മീങ്കര ഡാം കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മീങ്കര ഡാം കാണാനെത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് പിടിക്കും എന്ന് പറ‌‍ഞ്ഞ് ഭയപ്പെടുത്തിയ പ്രതി ഇരുവരെയും പറഞ്ഞയച്ചു. 

പിന്നീട് പെൺകുട്ടി കയറിയ ബസിനെ പിൻതുടർന്ന് സുഹൃത്തിനെ പൊലീസ് പിടികൂടി എന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റികൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ ആൺസുഹൃത്ത് പൊലീസിൽ പരാതി നൽകി. പ്രതിയുടെ തമിഴ്നാട്ടിലെ ഭാര്യാ വീട്ടിലെത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബൈക്ക് നമ്പർ ലഭിച്ചു. 

തുടർന്നാണ് തമിഴ്നാട് ആളിയാർ സ്വദേശിയും തോട്ടം തൊഴിലാളിയുമായ ശരവണ കുമാറിനെ പാലക്കാട് കൊല്ലംങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. പോക്സോ ചുമത്തിയ പ്രതിയെ പാലക്കാട് ചിറ്റൂർ കോടതിയിൽ ഹാജരാക്കും.

click me!