പിതാവ് ബലാത്സംഗം ചെയ്തു, പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

Web Desk |  
Published : Apr 21, 2018, 09:19 AM ISTUpdated : Jun 08, 2018, 05:42 PM IST
പിതാവ് ബലാത്സംഗം ചെയ്തു, പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

Synopsis

മാനസിക പ്രയാസങ്ങള്‍ കാണിച്ച പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയിരുന്നു

പാറ്റ്ന:പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 13 വയസുകാരി ആത്മഹത്യ ചെയ്തു. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. പിതാവിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിക്കുന്നത്. മരണത്തിന് ഒരാഴ്ച മുമ്പ് ലൈംഗികാതിക്രമത്തെക്കുറിച്ച് പറയാന്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയം പരാതിയില്‍ പഞ്ചായത്ത് യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

എന്നാല്‍ യോഗത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിന് ശേഷം മാനസിക പ്രയാസങ്ങള്‍ കാണിച്ച പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച ഒളിച്ചോടിയിരുന്നു. പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ തിരച്ചുകൊണ്ടുവന്നെങ്കിലും വെള്ളിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറവൂരിൽ വിതുമ്പി വി ഡി സതീശൻ; 'എവിടെ പോയാലും കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെ, എന്‍റെ ഊർജവും ഇന്ധനവും നിങ്ങൾ'
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല