കാശ്മീരില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാക്കളുടെ ശ്രമം- വീഡിയോ

Web Desk |  
Published : Apr 21, 2018, 09:05 AM ISTUpdated : Jun 08, 2018, 05:50 PM IST
കാശ്മീരില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാക്കളുടെ ശ്രമം- വീഡിയോ

Synopsis

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി  

​ന​ഗ​ർ: ജമ്മു കാശ്മീരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഉ​മ​ർ ഫ​റൂ​ഖ് (19), അ​സ്ഹ​ർ വാ​ണി (18), ന​യിം ഇ​ക്ബാ​ൽ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാശ്മീരിലെ   ഡോ​ഡ​യി​ലെ ബ​ധ​ർ​വ​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം സോഷ്യല്‍മീഡിയയിലൂടെ പ്ര​ച​രി​ച്ചതോടെയാണ്  യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്.

പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.  സ്കൂ​ട്ട​റി​ൽ എ​ത്തി​യ പെ​ൺ​കു​ട്ടി​യെ ഫ​റൂ​ഖ് വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു.  ഫ​റൂ​ഖും അ​സ്ഹ​ർ വാ​ണി​യും ന​യിം ഇ​ക്ബാ​ലും ഒ​രു ബൈ​ക്കി​ൽ എത്തി പെണ്‍കുട്ടിയെ കാത്തു നില്‍ക്കുകയായിരുന്നു.  സ്കൂ​ട്ട​റി​ൽ എ​ത്തിയ പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ഫ​റൂ​ഖ് ബൈ​ക്കി​ൽ​നി​ന്ന് റോ​ഡി​ലി​റ​ങ്ങി​നി​ന്നു.  സ്കൂ​ട്ട​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഫ​റൂ​ഖും വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യും റോഡില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിയെ വിടാതെ പിന്തുടരുന്നെന്ന പ്രതീതി ഒഴിവാക്കാൻ ശ്രമം? ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന
ഒരേ ടിക്കറ്റിൽ വീണത് പലർ; തലസ്ഥാനത്ത് നിരവധി ലോട്ടറി ഏജൻ്റുമാരെ പറ്റിച്ചയാളെ കണ്ടെത്താൻ പൊലീസ്; വ്യാജ ലോട്ടറി വില്ലൻ!