ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന പെൺകുട്ടി അലമാരയ്ക്കകത്ത് തൂങ്ങി മരിച്ച നിലയിൽ

Published : Nov 02, 2018, 12:02 AM ISTUpdated : Nov 02, 2018, 07:57 AM IST
ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന പെൺകുട്ടി അലമാരയ്ക്കകത്ത് തൂങ്ങി മരിച്ച നിലയിൽ

Synopsis

കുട്ടിക്കാലത്ത് പ്രേത ചിത്രങ്ങൾ കണ്ടിരുന്ന ഹെയ്ൽ അലമാരയിൽ പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ അലമാരകളെ ഹെയ്ലിന് പേടിയായിരുന്നു.

വെയ്ൽസ്: ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുള്ള പെൺകുട്ടിയെ അലമാരയ്ക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹെയ്ൽ ബ്രാഡ്ലി (13) എന്ന പെൺകുട്ടിയാണ് മരിച്ചത്. സ്കൂൾ യൂണിഫോമം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലണ്ടനിലെ വെയിസിൽ മെയ് 23 നാണ് സംഭവം.   

സംഭവം നടന്ന ദിവസം രാത്രി മകളെ ഉറക്കിയാണ് താൻ ഉറങ്ങാൻ പോയിരുന്നത്. എന്നാൽ രാവിലെ 6.45 ന് പിതാവ് ഗ്രഹാം (44) ഹെയ്ലിന്റെ മുറിയിൽ പോയ സമയത്താണ് മകളെ മരിച്ച നിലയിൽ കണ്ടതെന്ന് കുട്ടിയുടെ അമ്മ റെബേക്ക പറഞ്ഞു. മാത്രമല്ല ഹെയ്ലിന് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.     

കുട്ടിക്കാലത്ത് പ്രേത ചിത്രങ്ങൾ കണ്ടിരുന്ന ഹെയ്ൽ അലമാരയിൽ പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ അലമാരകളെ ഹെയ്ലിന് പേടിയായിരുന്നു. മരിക്കുന്നതിന് മുമ്പ് യൂണിഫോം ധരിച്ച് ഹെയിലിനെ അടുക്കളയിൽ കണ്ടതായും റെബേക്ക പറഞ്ഞു.  
 

 

  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം