തിരൂരില്‍ പതിനഞ്ചുകാരിയെ കുത്തിക്കൊന്നത് സാമ്പത്തിക തര്‍ക്കത്തിനിടെ

Published : Sep 30, 2018, 06:11 PM IST
തിരൂരില്‍ പതിനഞ്ചുകാരിയെ കുത്തിക്കൊന്നത് സാമ്പത്തിക തര്‍ക്കത്തിനിടെ

Synopsis

കഴിഞ്ഞ രണ്ട് വര്‍ഷമായി സാദത്ത് സാമിനയുടെ പിതാവിന്‍റെ കൂടെയാണ് ജോലി ചെയ്തിരുന്നത്. നാളിതുവരെ ഇയാള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. 

തിരൂർ: മലപ്പുറം തിരൂരിൽ 15 വയസുകാരി കുത്തേറ്റ് മരിച്ചത് സാമ്പത്തിക തർക്കത്തിനിടെയെന്ന് പൊലീസ്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ബംഗാൾ സ്വദേശിയായ സാദത്ത് ഹുസൈൻ കുത്തിയതെന്നായിരുന്നു ആദ്യ നിഗമനം. തിരൂര്‍ തെക്കുംമുറിയിലെ താമസസ്ഥലത്തുവച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ സാമിനയെ കുത്തി കൊന്നത്. ഇന്ന് തെളിവെടുപ്പിന് സംഭവ സ്ഥലത്ത് കൊണ്ടുവന്നപ്പോഴാണ് പ്രണയമല്ല, സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി സാദത്ത് സാമിനയുടെ പിതാവിന്‍റെ കൂടെയാണ് ജോലി ചെയ്തിരുന്നത്. നാളിതുവരെ ഇയാള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളത്തുകയായി ഒരു ലക്ഷം രൂപയോളം സാദത്തിന് ലഭിക്കാനുണ്ട്. വെള്ളിയാഴ്ച ഇത് ചോദിക്കാനെത്തിയതായിരുന്നു സാദത്ത്. എന്നാല്‍ സാമിനയുടെ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. പണം ആവശ്യപ്പെട്ട് മകളുമായി തര്‍ക്കത്തിലാകുകയും ഉടന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സാദത്ത് കുത്തുകയുമായിരുന്നു. കുത്താനുപയോഗിച്ച കത്തിയും കൊലചെയ്യുമ്പോള്‍ ധരിച്ച വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാർക്ക് ആശ്വാസം! ക്രിസ്മസിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, സർവ്വീസ് ബെംഗളൂരു–കൊല്ലം റൂട്ടിൽ
അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ