കാ​മു​ക​നെ ആ​സി​ഡൊഴിച്ച് കൊന്ന കാമുകിക്ക് വധശിക്ഷ

Published : Dec 06, 2017, 10:55 AM ISTUpdated : Oct 05, 2018, 02:58 AM IST
കാ​മു​ക​നെ ആ​സി​ഡൊഴിച്ച് കൊന്ന കാമുകിക്ക് വധശിക്ഷ

Synopsis

ഇ​സ്‌​ലാ​മാ​ബാ​ദ്: കാ​മു​ക​നെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ‌ യു​വ​തി​ക്ക് പാ​ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. മു​ൾ​ട്ടാ​നി​ലെ തീ​വ്ര​വാ​ദ​വി​രു​ദ്ധ കോ​ട​തി​യാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. സ​ദ​ഖ​ത് അ​ലി​യെ​ന്ന (23) യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ. 

സ​ദ​ഖ​ത് അ​ലി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തിയാ​ണ് പ്ര​തി​യാ​യ സ​മീ​റ കൃ​ത്യം ന​ട​ത്തി​യ​ത്. സ​മീ​റ കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. സ​മീ​റ​യെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​ദ​ഖ​ത് അ​ലി തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു പ്ര​കോ​പ​നം. ആ​സി​ഡ് ഒ​ഴി​ച്ചെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​ദ്യേ​ശമി​ല്ലാ​യി​രു​ന്നെ​ന്നും അ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം