ക്രൂരബലാത്സംഗം; ഏഴ്‍ വയസുകാരി അപകടനില തരണം ചെയ്തു

Web Desk |  
Published : Jul 01, 2018, 11:56 PM ISTUpdated : Oct 02, 2018, 06:43 AM IST
ക്രൂരബലാത്സംഗം; ഏഴ്‍ വയസുകാരി അപകടനില തരണം ചെയ്തു

Synopsis

സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കുട്ടിയുടെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ആസിഫിന്റെ അമ്മ പ്രതികളെ വധിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രാദേശിക നേതാവ്

മധ്യപ്രദേശ്:  മധ്യപ്രദേശിലെ മൻസോറിൽ ക്രൂര ബലാത്സംഗത്തിനിരയായ ഏഴ്‍ വയസുകാരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ദില്ലിയിലെ നിർഭയ സംഭവത്തിന് സമാനമായി കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിൽ രണ്ടാമത് അറസ്റ്റിലായ ആസിഫിന്റെ അമ്മയും രംഗത്തെത്തി. ബലാത്സംഗം മൂന്‍കൂട്ടി തീരുമാനിച്ചതാണെന്ന്  പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.  അതേസമയം, കേസിലെ പ്രതികൾക്ക് കോടതി വധശിക്ഷ നൽകിയില്ലെങ്കിൽ പ്രതികളെ വധിക്കുന്നവർക്ക് ബിജെപി പ്രാദേശിക നേതാവ് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തത് വിവാദമായി. 

സ്കൂള്‍ വിട്ടശേഷം അച്ഛനെ കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ഇരുപതുകാരനായ ഇര്‍ഫാൻ ഖാൻ തട്ടിക്കൊണ്ടു പോയാണ് ബലാല്‍സംഗം ചെയ്തത്  . സമീപത്തെ കുറ്റിക്കാട്ടിൽ വച്ച്  ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ ഇരുമ്പ് ദണ്ഡോ മരത്തടിയോ കയറ്റിറക്കിയതിന്‍റെ പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ക്രൂരമായ ബലാല്‍സംഗത്തിൽ കുട്ടിയുടെ അന്തരികാവയങ്ങള്‍ തകര്‍ന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്