ചെങ്ങന്നൂരില്‍ സ്വകാര്യ കോളേജിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Web Desk |  
Published : Jun 08, 2016, 10:25 AM ISTUpdated : Oct 04, 2018, 07:44 PM IST
ചെങ്ങന്നൂരില്‍ സ്വകാര്യ കോളേജിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Synopsis

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി ആതിര യു കൃഷ്‌ണനാണ് ആത്മഹത്യ ചെയ്‌തത്. ആലപ്പുഴ വെന്മണി സ്വദേശിനിയാണ് ആതിര യു കൃഷ്‌ണന്‍. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തത്. ആദ്യത്തെ പീരീഡിന് ശേഷമാണ് സംഭവം. രണ്ടാമത്തെ പീരീഡില്‍ ആതിരയെ ക്ലാസില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച സഹപാഠികളാണ് മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ആതിര ആത്മഹത്യ ചെയ്യാനുള്ള കാരണം ഇപ്പോള്‍ വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തെക്കുറിച്ച് ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ, പിടിയിലായത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ